Ponneshu thampuran nalloru rakshakan

Malayalam Hymn

Ponneshu thampuran nalloru rakshakan

Ponneshu thampuran nalloru rakshakan lyrics · Malayalam Christian Song · Video

The Hymnal
Key of C#m
0 plays
WhatsApp

Lyrics

പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു 1 സ്വർഗ്ഗസിംഹാസനം താതന്റെ മാർവ്വതും ദൂതന്മാർ സേവയും വിട്ടെൻപേർക്കായ് ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ ശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു... 2 തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ കണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു... 3 എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ സന്താപസാഗരം തന്നിൽ വീണു എന്നെ വിളിച്ചു നീ എന്നെ എടുത്തു നി- ന്നോമനപൈതലായ് തീർക്കേണമേ;- പൊന്നേശു... 4 പാപം പെരുകിയ സ്ഥാനത്തു കൃപയും ഏറ്റം പെരുകിയതാശ്ചര്യമെ പാപിയിൽ പ്രധാനിയായിരുന്ന ഞാനും സ്നേഹത്തിൻ പുത്രന്റെ രാജ്യത്തിലായ്;- പൊന്നേശു... 5 പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ സർവ്വേശാ തൃക്കൈയിലേല്പിക്കുന്നു രാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്റെ സ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു... 6 കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി ദൂതന്മാരാർപ്പുമായ് വന്നീടുമ്പോൾ എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെന്റെ സങ്കടം തീർക്കണം രക്ഷകനേ;- പൊന്നേശു...

Related Songs