Malayalam Hymn
Pinnaale varika - kurishedutthen
Pinnaale varika - kurishedutthen lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പിന്നാലെ വരിക - കുരിശെടുത്തെൻ
പിന്നാലെ നീ വരിക - നിന്നെ വെറുത്തെൻ
പിന്നാലെ നീ വരിക
അനുപല്ലവി
പിന്നാലെ നീ വരിക-പേയാടും ചന്ത വിട്ടു
ഇന്നേരം മായലാഭം എല്ലാം ഉപേക്ഷിച്ചു നീ
ചരണങ്ങൾ
1. എന്നിൽ ആശ്രയിക്ക-എന്നിൽ അൻപുവയ്ക്ക
എന്നുടെ ആത്മസഹായം-കേട്ടുകൊൾക
മന്നിൽ ഗുരുവായ് വന്നേൻ-മഹത്വകർത്താവു ഞാനേ
ഒന്നും വിടാതെ തടം-ഓരോന്നും നോക്കിക്കൊണ്ടെൻ;- (പിന്നാലെ..)
2. പാപപരീക്ഷ-ഭയമെന്യേ നീ ജയിക്ക
താപം നിന്ദ ഹിംസകൾ - സർവവും സഹിക്ക
രാപകൽ പരനോടു-രമിച്ചു ജപിച്ചു കൊൾക
കോപം വെടിഞ്ഞെല്ലാർക്കും-ഗുണം ചെയ്ക തുനിവായി - (പിന്നാലെ..)
3. ചിന്ത നീ യെന്നുടേതു-ചേതസി ധരിക്ക
സ്വന്ത ജഡ ഇച്ഛകൾ-ജയിച്ചൊഴിച്ചീടുക
അന്തം ചിന്തിച്ചു നിന്നെ-അഖിലം വെറുത്തിരിക്ക
സന്തതം തുടർന്നുവാ - സകല തലങ്ങളിലും - (പിന്നാലെ..)
4. സുഖമില്ലാത്തിടത്തും-ദുർഘട തലത്തും
അകത്തു ഖേദിപ്പാൻ ഏക-നായ് നിന്നീടിലും
പകലുള്ള വെളിച്ചത്തും-ഭ്രമമുള്ള ഇരുട്ടിലും
തുകയോടെൻ തടം കണ്ടു-സൂക്ഷിച്ചു നടന്നെന്റെ;- (പിന്നാലെ..)
5. ധീരനായ് വരിക-ചേർന്നു പിൻവരിക
പാരം സന്തുഷ്ടനായി-പരസ്യമായ് വരിക
വേറെക്കാണുന്നവരെ-വിളിച്ചുകൂട്ടി വരിക
നേരെ കൂട്ടരോടെല്ലാം-സ്നേഹം കാണിച്ചുകൊണ്ടെൻ;- (പിന്നാലെ..)
6. പാപിയായാലും-പകച്ചോനായാലും
താപിയാകാതെ നീ വാ-ദയയോടു വിളിച്ചേൻ
പാപികളെ രക്ഷിപ്പാൻ-പരമ കാനാനിൽ ചേർപ്പാൻ
ശാപം ചുമന്നു തീർത്തേൻ-സമയം പോയീടും മുൻ;- (പിന്നാലെ..)