Sangkadathil paran karangalaal

Malayalam Hymn

Sangkadathil paran karangalaal

Sangkadathil paran karangalaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെ സംഭ്രമത്തിൽ തുണ നിന്നവൻ നടത്തിടുമെ 1 തിരു നിണം ചൊരിഞ്ഞു മരണത്തിൻ കരങ്ങളിൽ നിന്നെന്നെ വീണ്ടെടുത്തു പുതുജീവൻ തന്നു അനുഗ്രഹം പകർന്നു സ്വർഗ്ഗത്തിലിരുത്തിയെന്നെ;- 2 തിരകളെൻ ജീവിതപ്പടകിൽ വന്നടിച്ചാൽ പരിഭ്രമമില്ലെനിക്കു അലകളിൻമീതെ നടന്നൊരുനാഥൻ അഭയമായുണ്ടെനിക്ക്;- 3 അവനെന്നെ ശോധന ചെയ്തിടുമെങ്കിലും പരിഭവമില്ലെനിക്കു തിരുഹിതമെന്താ-ണതു വിധമെന്നെ നടത്തിയാൽ മതിയെന്നും;- 4 ഒടുവിലെൻ ഗുരുവിൻ അരികിൽ തൻ മഹസ്സിൽ പുതുവുടൽ ധരിച്ചണയും കൃപയുടെ നിത്യ ധനത്തിന്റെ വലിപ്പം പൂർണ്ണമായ് ഞാനറിയും;-

Related Songs