Anparnnoren paran ulakil thumpa

Malayalam Hymn

Anparnnoren paran ulakil thumpa

Anparnnoren paran ulakil thumpa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേ 1 നീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയും 2 മുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലം നാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽ 3 തൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കും 4 നാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽ 5 കുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ തലയെ ശാലേമിൻ രാജനാം പരനേ സ്വാഗതം ചെയ്ക നിൻ പതിയെ 6 പാടുവിൻ ഹാ ജയഗീതം പാടുവിൻ സ്തോത്ര സംഗീതം പാടുവിൻ യേശുരക്ഷകന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ

Related Songs