Malayalam Hymn
Anukulamo ulakil prathikulamo
Anukulamo ulakil prathikulamo lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അനുകൂലമോ ഉലകിൽ പ്രതികൂലമോ
എനിക്കെന്തായാലും എൻ യേശു മതി
1 ഒരു നാളും അകലാത്ത സഖിയാണു താൻ
തിരുപ്പാദം തേടും അഗതിക്കു തുണയാണു താൻ
വരുമോരോ ദുഃഖങ്ങൾ ഭാരങ്ങളിൽ
തെല്ലും പരിഭ്രമം വേണ്ടെനിക്കേശു മതി;-
2 ദിനം തോറും കരുതുവാൻ അടുത്തുണ്ടു താൻ
മനം കലങ്ങാതെ അവനിലെന്നവലംബമാം
കനിവേറും കരങ്ങളാൽ കാത്തിടും താൻ
എന്നെ പാലിപ്പാനിതുപോലെ വേറാരുള്ളു?;-
3 ഇരുൾ മൂടും വഴിയിൽ നല്ലൊളിയാണു താൻ
പകൽ മരുഭൂവിൽ ചുടുവെയിലിൽ തണലാണു താൻ
വരളുന്ന നാവിനു ജലമാണു താൻ
എന്നിൽ പുതുബലം തരും ജീവവചസ്സാണു താൻ;-
4 ഒരിക്കലെൻ പേർക്കായി മുറിവേറ്റതാം
തിരുവുടൽ നേരിൽ ദർശിച്ചു വണങ്ങിടും ഞാൻ
മമ കണ്ണീർ തുള്ളികൾ തോരുമന്നാൾ
മന്നൻ മശിഹതൻ ദീപ്തിയിൽ നിത്യം വാഴും ഞാൻ;-