Onne ullenikkaanandam ulakil

Malayalam Hymn

Onne ullenikkaanandam ulakil

Onne ullenikkaanandam ulakil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഒന്നേയുള്ളെനിക്കാനന്ദമുലകിൽ യേശുവിൻ സന്നിധിയണയുവതേ അന്നേരം മമ മാനസഖേദം ഒന്നായകലും വെയിലിൽ ഹിമം പോൽ 2 മാനം ധനമീ മന്നിൻ മഹിമകളെന്നും ശാന്തിയെ നൽകാതെ ദാഹം പെരുകും തണ്ണീരൊഴികെ ലോകം വേറെ തരികില്ലറിക 3 നീർത്തോടുകളിൽ മാനേപ്പോലെൻ മാനസമീശനിൽ സുഖം തേടി വറ്റാ ജീവജലത്തിൻ നദിയെൻ വറുമയെയകറ്റി നിവൃതിയരുളി 4 തൻ ബലിവേദിയിൽ കുരുകിലും മീവലും വീടും കൂടും കണ്ടതുപോൽ എൻ ബലമാം സർവ്വേശ്വരനിൽ ഞാൻ സാനന്ദമഭയം തേടും സതതം 5 കണ്ണുനീർ താഴ്വരയുണ്ടെനിക്കനവധി മന്നിൽ ജീവിതപാതയതിൽ എന്നാലും ഭയമെന്തിനെന്നരികിൽ നന്നായവൻ കൃപമഴപോൽ ചൊരികിൽ

Related Songs