Malayalam Hymn
Sangkadathil neeyen sangketham
Sangkadathil neeyen sangketham lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സങ്കടത്തിൽ നീയെൻ സങ്കേതം
സന്തതമെൻ സ്വർഗ്ഗസംഗീതം
സർവ്വസഹായി നീ സൽഗുരുനാഥൻ നീ
സർവ്വാംഗസുന്ദരനെൻ പ്രിയനും നീ
1 അടിമ നുകങ്ങളെയരിഞ്ഞു തകർത്തു
അഗതികൾ തന്നുടെയരികിൽ നീ പാർത്തു
അടിയനെ നിന്തിരു കരുണയിലോർത്തു
അരുമയിൽ പിളർന്നൊരു മാറിൽ നീ ചേർത്തു
2 മരുവിടമാമിവിടെന്തൊരു ക്ഷാമം
വരികിലും നിൻപദമെന്തഭിരാമം
മരണദിനംവരെ നിന്തിരുനാമം
ധരണിയിലടിയനതൊന്നു വിശ്രാമം
3 ഇരുപുറം പേ നിര നിരന്നു വന്നാലും
നിരവധി ഭീതികൾ നിറഞ്ഞുവെന്നാലും
നിരുപമ സ്നേഹനിധേ! കനിവോലും
തിരുവടി പണിഞ്ഞിടും ഞാനിനിമേലും
4 വിവിധ സുഖങ്ങളെ വിട്ടു ഞാനോടും
വിമലമനോഹരം നിൻപദം തേടും
വിഷമത വരികിലും പാട്ടുകൾ പാടും
വിജയത്തിൻ വിരുതുകളൊടുവിൽ ഞാൻ നേടും