Malayalam Hymn
Prarthanakal kelkkunna daivam
Prarthanakal kelkkunna daivam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രാർത്ഥനകൾ കേൾക്കുന്ന ദൈവം
യാചനകൾ നൽകുന്ന ദൈവം
ഇമ്മാനുവേലായ് നമ്മോടു കൂടെ
എന്നാളുമുള്ളതിനാൽ... എന്നുള്ളിൽ ഭാരമില്ല
ചോദിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും
മുട്ടുവിൻ എന്നാൽ വാതിൽ തുറക്കും
അന്വേഷിപ്പിൻ എന്നാൽ കണ്ടെത്തിടും
വാഗ്ദത്തം തന്നവൻ താൻ... (പ്രാർത്ഥനകൾ...)
വയലിലെ താമരയെ നോക്കുവിൻ
നൂൽക്കുന്നില്ല വസ്ത്രം നെയ്യുന്നില്ല(2)
ആകാശത്തിലെ പറവകളോ
വിതയുമില്ല ഏതും കൊയ്യുന്നില്ല(2)
എങ്കിലും നാഥൻ അവയെ ഉടുപ്പിക്കുന്നു...
അവയെ പുലർത്തീടുന്നു(2);- പ്രാർത്ഥനകൾ...
ആകാശം ഭൂമിക്കു മീതെ
ഉയർന്നിരിക്കുന്നത് പോലെ(2)
യാഹിൻ വിചാരങ്ങൾ ഉയർന്നതല്ലോ
എൻ വിചാരങ്ങൾ തൻ മേലെ എന്നും(2)
ഒരുക്കിടുന്നു നാഥൻ സ്വർഗ്ഗേ വലിയ രക്ഷ
എനിക്കിനി ഭാരമില്ല(2);- പ്രാർത്ഥനകൾ...