Malayalam Hymn
Yahova ente prarthanakal
Yahova ente prarthanakal lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യഹോവ എന്റെ പ്രാർത്ഥനകൾ
യാചനകൾ കേട്ടു
ജീവകാലം മുഴുവൻ എന്നുമെന്നും
സ്തുതിച്ചു വാഴ്ത്തീടും ഞാൻ
മരണത്തിൽ കൂരിരുൾ എന്നെ ചുറ്റി
പാതാള വേദനകൾ വളഞ്ഞു
യഹോവയോടു സങ്കടമറിയിച്ചു
എൻറെ പ്രാണനെ വീണ്ടെടുത്തു;-
യഹോവ ചെയ്ത നന്മകൾക്കായ്
എന്തു പകരം ഞാൻ അവന്നു നൽകും
രക്ഷയുടെ പാനപാത്രം എടുത്തു
തന്റെ നാമം വിളിച്ചപേക്ഷിക്കും;-