Yahova enne shodhana - ente yeshu

Malayalam Hymn

Yahova enne shodhana - ente yeshu

Yahova enne shodhana - ente yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യഹോവ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അറിഞ്ഞിരിക്കുന്നു (2) എന്റെ നിരൂപണങ്ങൾ ദൂരത്ത് നിന്ന് ഗ്രഹിച്ചിരിക്കുന്നു എൻ നടപ്പും കിടപ്പും ശോധന ചെയ്തെൻ വഴിയെ സൂക്ഷിക്കുന്നോൻ (2) എന്റെ യേശു എന്റെ യേശു എന്നെ നന്നായി അറിയുന്നവൻ (2) നീ മുഴുവനും അറിയാതെ ഒരു വാക്കും എൻ നാവിലില്ല നീ മുൻപും പിൻപും അടച്ചെന്നെ അങ്ങിൻ ഭുജത്താൽ പരിപാലിക്കും (2) നിന്റെ ആത്മാവിനെ തിരു സന്നിധിയെ വിട്ടിട്ടെങ്ങോട്ട് ഞാൻ പോകും മേലെ സ്വർഗ്ഗത്തിലും പാതാളത്തിലും നിൻ സാന്നിധ്യം മറവല്ല (2);- എന്റെ യേശു... എന്റെ അമ്മയിൻ ഉദരത്തിൽ എന്നെ മെടഞ്ഞവൻ നീയല്ലോ എന്റെ അന്തരങ്ങൾ ഓരോന്നും നിർമ്മിച്ചവനും നീയല്ലോ (2) നിന്റെ വിചാരങ്ങൾ എത്ര ഘനമായവ നിൻ പ്രവർത്തികൾ അൽഭുതമേ അതിഭയങ്കരമായ് എന്നെ സൃഷ്ടിച്ചതാൽ ഞാൻ ദിനവും സ്തോത്രം ചെയ്യും (2);- എന്റെ യേശു...

Related Songs