Malayalam Hymn
Neethimante prarthanakal daivam
Neethimante prarthanakal daivam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നീതിമാന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു
പനപോലെ അവൻ തഴച്ചു വളർന്നു വന്നിടും
1 എന്റെ നാമത്തിങ്കൽ യാചിച്ചീടിൻ
നിങ്ങൾക്കുത്തരം അരുളും ഞാൻ-അറിഞ്ഞിടാത്തതാം
അത്ഭുതകാര്യങ്ങൾ വെളിപ്പെടുത്തിടും ഞാൻ;-
2 ഇതുവരെ നിങ്ങൾ കർത്തൻ തൻനാമത്തിൽ
ഒന്നുമേ യാചിച്ചില്ല - നിറഞ്ഞുകവിയും
സന്തോഷം യാചിക്കിൽ അനുഭവിച്ചു കൊൾവിൻ;-
3 കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർ
പുതുശക്തി പ്രാപിക്കും-കഴുകന്മാരെപ്പോൽ
ചിറകടിച്ചവർ പറന്നുപോയിടും;-
4 യാചിക്കുന്നതിലും നിനയ്ക്കുന്നതിലും
എത്രയോ അധികമായ് - ഉള്ളത്തിൽ പ്രിയമായ്
ചെയ്യും രക്ഷകനു സ്തോത്രം നിത്യമായ്;-
5 കൈവിടുകില്ല ഞാൻ മാറിപ്പോകില്ല ഞാൻ
നിന്നെവിട്ടൊരു നാളും - നിങ്ങളതിനാലെ
ധൈര്യത്തോടുകൂടെ കർത്തനിലാശ്രയിപ്പിൻ;-