Malayalam Hymn
Yahova ente idayanallo
Yahova ente idayanallo lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യഹോവ എന്റെ ഇടയനല്ലോ
എനിക്കൊന്നിനും മുട്ടുണ്ടാകില്ല
പച്ചയായ പുൽപ്പുറങ്ങൾ തോറും
മെച്ചമായ് പോറ്റുന്ന ഇടയൻ
ഇടയൻ ഇടയൻ നല്ല ഇടയൻ
എനിക്കേറ്റും അടുത്ത ഉടയോൻ
എന്റെ യേശു നല്ല ഇടയൻ
2 സ്വസ്ഥമായ വെള്ളത്തിനരികെ
സുഖത്തോടെന്നെ നടത്തിടുന്നു
എന്റെ പ്രാണനെ തണുപ്പിക്കുന്നു
നീതി പാതയിൽ നടത്തിടുന്നു;- ഇടയൻ...
3 കൂരിരുൾ താഴ്വരയിൽ നടന്നാൽ
ഒരു അനർത്ഥവും ഭയപ്പെടില്ല
എന്നോട് കൂടെ ഇരിക്കും നിന്റെ
വടിയും കോലും ആശ്വാസമായ്;- ഇടയൻ...
4 ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും
അഭിഷേക തൈലം തലയിൽ
ആയുഷ്ക്കാല നന്മ കരുണ നീണാൾ
വസിക്കും തൻ ആലയത്തിൽ;- ഇടയൻ...