Malayalam Hymn
Prarthana kelkkunna daivam prathiphalam
Prarthana kelkkunna daivam prathiphalam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രാർത്ഥന കേൾക്കുന്ന ദൈവം
പ്രതിഫലം നൽകുന്ന ദൈവം (2)
പ്രാർത്ഥനയ്ക്കുത്തരം നൽകും
യാഹെന്തു നല്ല ദൈവം (2)
പ്രാർത്ഥിക്കാം ആത്മാവിൽ
ആരാധിക്കാം ദൈവത്തെ
സ്തുതിക്കാം കർത്തനെ
പുകഴ്ത്താം തൻ നാമത്തെ വിജയം(3) നിശ്ചയം
1 ഹാഗറിൻ പൈതലിൻ നിലവിളി
മരുഭൂവിൽ കേട്ട ദൈവം
മരുവിൽ നീരുറവ തുറന്നു
ദാഹം ശമിപ്പിച്ച ദൈവം (2)
പെറ്റമ്മയും തള്ളിടുമ്പോൾ
തള്ളി കളയാത്ത ദൈവം (2);- പ്രാർത്ഥി...
2. ഹന്നായിൻ കരച്ചിൽ കേട്ടു
മനസ്സലിഞ്ഞ ദൈവം
ശമുവേൽ ബാലനെ നൽകി
കണ്ണുനീർ തുടച്ച ദൈവം (2)
നിന്ദകളെ മാറ്റുന്നവൻ
വിലാപത്തെ നൃത്തമാക്കുന്നവൻ (2);- പ്രാർത്ഥി...
3. ആത്മാവിന്റെ ശക്തിയാൽ പ്രാർത്ഥിച്ചാൽ
ശത്രുവിന്റെ ശക്തിയെ തകർക്കാം
വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ
അനുഗ്രഹങ്ങൾ പ്രാപിക്കാം (2)
പ്രാർത്ഥിക്കുകിൽ വിജയിച്ചിടാം
യാചിക്കുകിൽ പ്രാപിച്ചിടാം (2);- പ്രാർത്ഥി...