Oru prathiphalam unde nishchayam

Malayalam Hymn

Oru prathiphalam unde nishchayam

Oru prathiphalam unde nishchayam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരു പ്രതിഫലം ഉണ്ട് നിശ്ചയം നിന്റെ പ്രത്യാശക്കോ ഭംഗം വരികയില്ല (2) 1 വാഗ്ദത്തം നമ്മുടെ നിക്ഷേപമേ വാക്കുപറഞ്ഞവൻ മാറുകില്ല വനവും ഭൂമിയും മാറിപോയാലും വാഗ്ദത്തം നിറവേറിടും;- ഒരു പ്രതിഫലം... 2 ദരിദ്രനെ എന്നേക്കും മറക്കുകില്ല സാധുവിൻ പ്രത്യാശക്കു ഭംഗം വരില്ല എളിയവനെ പൊടിയിൽ നിന്നും ഉയർത്തും ദരിദ്രനെ കുപ്പയിൽ നിന്നും;- ഒരു പ്രതിഫലം... 3 കണ്ണുനീർ തുരുത്തിയിൽ സൂക്ഷിക്കുന്നു പ്രാർത്ഥനക്കു ഉത്തരം നൽകിടുന്നു വിത്ത് ചുമന്നു കരഞ്ഞു വിതച്ചവൻ ആർപ്പോടെ കൊയ്തിടുമേ;- ഒരു പ്രതിഫലം... 4 കഷ്ടങ്ങളെല്ലാം തീർന്നിടുമെ നഷ്ടങ്ങളെല്ലാം മാറിടുമെ യേശു താൻ വേഗം വന്നീടുമേ തക്ക- പ്രതിഫലം തന്നിടുമേ;- ഒരു പ്രതിഫലം...

Related Songs