Nishchayam seyonil ninnuttharam

Malayalam Hymn

Nishchayam seyonil ninnuttharam

Nishchayam seyonil ninnuttharam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിശ്ചയം സീയോനിൽ നിന്നുത്തരം വരും കഷ്ടതയാലേറ്റം തളർന്നിരുന്നാലും (2) നീതിമാന്റെ അനർത്ഥം അസംഖ്യം എല്ലാറ്റിൽനിന്നും യേശു കാത്തുപാലിക്കും (2) 1 കണ്ണുനീരിൽ വിതച്ചിടുന്നവൻ ആർപ്പോടെ കൊയ്തെടുത്തിടും (2) ദൈവത്തിനായ് നീ കാത്തിരിക്കുകിൽ നിന്നെ ഉയർത്തീടും നാളുവന്നിടും (2) (നിശ്ചയം സീയോനിൽ...) 2 സന്ധ്യയിങ്കൽ വരും കണ്ണുനീരുകൾ ആനന്ദമായ് മാറും പ്രഭാതം വന്നിടും (2) ദർശനത്തിൻ അവധിയിൻ നാൾ കഴിഞ്ഞിടും നിശ്ചയം സീയോനിൽ നിന്നുത്തരം വരും (2) (നിശ്ചയം സീയോനിൽ...)

Related Songs