Malayalam Hymn
Jeevitha yaathrayil koode unde
Jeevitha yaathrayil koode unde lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ജീവിത യാത്രയിൽ കൂടെ ഉണ്ട്
തളരാതെ എന്നും താങ്ങിടുന്നോൻ
മരുഭൂ പ്രയാണത്തിൽ ചാരിടുവാൻ
ഒരു നല്ല ദൈവം കുടെയുണ്ട് (2)
ഈ ദൈവത്തെ ഞാൻ തിരിച്ചറിഞ്ഞു
സ്നേഹസ്വരുപനെ ഞാൻ രുചിച്ചറിഞ്ഞു
ജീവിതത്തിൽ ചെയ്ത നന്മകൾ ഓർത്തിടുമ്പോൾ
നന്ദിയോടെന്നും പാടി സ്തുതിക്കുമെ
നന്ദിയോടെന്നും പാടി സ്തുതിക്കുമെ
2 കഴിഞ്ഞ നാളുകൾ ഓർത്തിടുമ്പോൾ
പാപത്തിൻ ചേറ്റിൽ ആഴ്ന്നപ്പോൾ (2)
കരം പിടിച്ചെന്നെ താങ്ങിയെടുത്തു (2)
ദൈവപൈതലായി എന്നെ മാറ്റിയെടുത്തു (2)
3 ലോകാന്ത്യത്തോളം ഞാൻ കൈവിടില്ല
എന്നുര ചെയ്തവൻ കുടെയുണ്ട്(2)
തെല്ലും ഭയംവേണ്ടാ നിച്ഛയമായി (2)
വാഗ്ദത്തം ചെയ്തവൻ കൂടെയുണ്ടല്ലോ (2)
4 ക്രൂശേ നോക്കി ഞാൻ യാത്രചെയ്യും
യേശുവിൻ പാതയെ പിൻഗമിക്കും (2)
നിത്യതയിൽ ഞാൻ എത്തുവോളവും (2)
നാഥൻ വരവിനായി നോക്കിപ്പാർത്തിടും (2)