Azhalerum jeevitha maruvil nee thala

Malayalam Hymn

Azhalerum jeevitha maruvil nee thala

Azhalerum jeevitha maruvil nee thala lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ! 1 നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻ കണ്ണിൻമണിപോലെ കാത്തിടുമെ അന്ത്യംവരെ വഴുതാതെയവൻ താങ്ങി നടത്തിടും പൊൻകരത്താൽ;- 2 കാർമുകിൽ ഏറേക്കരേറുകിലും കാണുന്നില്ലെ മഴവില്ലതിന്മേൽ കരുതുക വേണ്ടതിൽ ഭീകരങ്ങൾ കെടുതികൾ തീർത്തവൻ തഴുകിടുമേ;- 3 മരുഭൂപ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ലനായകൻ നിനക്കില്ലയോ കരുതും നിനക്കവൻ വേണ്ടതെല്ലാം തളരാതെ യാത്ര തുടർന്നിടുക;- 4 ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ ചാരന്മാരുണ്ടധികം സഹജേ ചുടുചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഈ ലോകതാങ്ങുകളിൽ;- 5 കയ്പുള്ള വെള്ളം കുടിച്ചിടിലും കൽപ്പന പോലെ നടന്നിടണം ഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽ സ്വർപ്പുരം നീ അണയുംവരെയും;-

Related Songs