Prathiphalam thanneduvan yeshurajan

Malayalam Hymn

Prathiphalam thanneduvan yeshurajan

Prathiphalam thanneduvan yeshurajan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രതിഫലം തന്നീടുവാൻ-യേശുരാജൻ വന്നിടുവാൻ അധികമില്ലിനിയും നാളുകൾ നമ്മുടെയാധികൾ തീർന്നിടുവാൻ 1 ദൈവീക ഭവനമതിൽ-പുതു വീടുകളൊരുക്കിയവൻ- വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ നടുവാനതിൽ ദൂതരുമായ്;- 2 തൻ തിരുനാമത്തിനായ് മന്നിൽ നിന്ദകൾ സഹിച്ചവരെ തിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെ കണ്ണുനീർ തുടച്ചീടുവാൻ;- 3 സ്വന്തജനത്തിനെല്ലാം പല പീഡകൾ ചെയ്തവരെ വന്നു ബന്ധിതരാക്കിയധർമ്മികളാമ- വർക്കന്തം വരുത്തീടുവാൻ;- 4 വിണ്ണിലുള്ളതുപോലെ-യിനി മണ്ണിലും ദൈവഹിതം പരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലും സ്ഥാപിതമാക്കിടുവാൻ;- 5 കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയും പിന്നെ പ്പുതുയുഗം വിരിയും തിരികെ വരാതെ നാം നിത്യതയിൽ മറയും;-

Related Songs