Virunnushala niranjukaviyum

Malayalam Hymn

Virunnushala niranjukaviyum

Virunnushala niranjukaviyum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വിരുന്നുശാല നിറഞ്ഞുകവിയും കാലമടുത്തു വരുന്നിതാ വിരുന്നിനുള്ള വിളികൾ ദേശം മുഴുവനിപ്പോൾ മുഴങ്ങുന്നൂ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ എന്നുമേ 2 കോണുകളിലും മൂലകളിലും വീഥികളിലും വിളിക്കുന്നു ഓടിവരിക തേടിവരിക എടുക്കു നിന്റെ ഓഹരി;- ഹല്ലേലൂയ്യാ... 3 ഒഴിവുകഴിവു പറഞ്ഞുപോയ തനയന്മാർക്കു പകരമായ് കാട്ടുപ്രാക്കൾ പാട്ടുസഹിതം കയറ്റം തുടങ്ങി ശാലയിൽ;- ഹല്ലേലൂയ്യാ... 4 ഇനിയുമുണ്ടു സ്ഥലമെന്നുള്ള ധ്വനികൾ വീണ്ടും മുഴങ്ങുന്നൂ പാപി വരിക തേടിവരിക കൂടിക്കൊൾക ശാലയിൽ;- ഹല്ലേലൂയ്യാ... 5 വസ്ത്രം എടുക്ക എണ്ണയെടുക്ക ദീപങ്ങളെ തെളിയിക്ക കാന്തൻ വരുന്നു വേഗമവനെ എതിരേല്പതിന്നൊരുങ്ങുക;- ഹല്ലേലൂയ്യാ...

Related Songs