Irulerume vazhiyil

Malayalam Hymn

Irulerume vazhiyil

Irulerume vazhiyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇരുളേറുമീ വഴിയിൽ കനിവോടെ നീ വരണേ ഒരു ദീപമായ് തെളിയണമേ അഴലേറുമീ മരുവിൽ അലിവോടെ നീ വരണേ ഒരു മാരി പെയ്തീടണമേ വഴിതെറ്റിയോരാടുകളാം ഞങ്ങൾ നാഥാ- പിഴ ചെയ്തതോർക്കരുതേ നീ അനുതാപ ഹൃദയത്തോടെ ഇതാ ഞങ്ങൾ തിരുമുമ്പിലഭയം തരണേ കുരിരുളിൽ വഴിയറിയാതലയും ഞങ്ങൾ പിഴ ചെയ്തതോർക്കരുതേ നീ കദനം നിറയും മനമോടെ ഇതാ ഞങ്ങൾ തിരുമുമ്പിലഭയം തരണേ തിരുസ്നേഹം പകരാതലയും ഞങ്ങൾ പിഴചെയ്തതോർക്കരുതേ നീ പിടയും ഇടനെഞ്ചകമോടെ ഇതാ ഞങ്ങൾ തിരുമുമ്പിലഭയം തരണേ

Related Songs