Irul vazhiyil krupatharuvan varumeshu

Malayalam Hymn

Irul vazhiyil krupatharuvan varumeshu

Irul vazhiyil krupatharuvan varumeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇരുൾ വഴിയിൽ കൃപതരുവാൻ വരുമേശു നമുക്കരികിൽ ഇതുപോൽ നല്ലോരാരുമില്ല ഹല്ലെലുയ്യായെന്നാർത്തിടുവിൻ 1 വരണ്ടഭൂമിയാനന്ദിക്കും ഇരുണ്ടദേശം വെളിച്ചം വീശും പുതുമലർ പൂക്കും ദൈവകൃപയാർക്കും ജയമരുളും വിനയകറ്റും 2 തളർന്നകൈയ്കൾ ബലപ്പെടുത്താം കുഴഞ്ഞകാലുകൾ ഉറപ്പിക്കാം നാം ഭയമില്ലാതെയിനി മുന്നേറാം സർവ്വവല്ലഭൻ കൂടെയുണ്ടവൻ 3 കുരുടർ കാണും ചെകിടർ കേൾക്കും മുടന്തർ ചാടും ഊമൻ പാടും ദൈവം നല്ലവൻ എന്നും വല്ലഭൻ അവൻ മതിയേ വ്യഥ അരികിൽ 4 വിശുദ്ധപാത ജീവപാത അശുദ്ധരതിലേ പോകയില്ല വഴി തെറ്റാതെ ആരും നശിക്കാതെ ദൈവജനങ്ങൾ ചേരും സീയോനിൽ 5 ആനന്ദഭാരം ശിരസ്സിൽ പേറി ആകുലങ്ങളകന്നു മാറി ആത്മപ്രിയൻകൂടെയെന്നും പിരിയാതെവസിച്ചിടും നാം നിത്യകാലം

Related Songs