Iravin irul nira theerarai

Malayalam Hymn

Iravin irul nira theerarai

Iravin irul nira theerarai lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇരവിന്നിരുൾ നിര തീരാറായ് പകലിൻ കതിരൊളി കാണാറായ് പുതിയൊരു യുഗത്തിൻ പുലരിവരും നീതിയിൻ കതിരോനൊളി വിതറും അധിപതി യേശു വന്നിടും അതുമതിയാധികൾ തീർന്നിടും 1 ഉണരിൻ ഉണരിൻ സോദരരേ ഉറങ്ങാനുള്ളോരു നേരമിതോ? ഉയിർതന്നോനായ് ജീവിപ്പാൻ ഉണ്ടോ വേറൊരു നേരമിനി? 2 തരിശു നിലത്തെയുഴാനായി തിരുവചനത്തെ വിതയ്ക്കാനായ് ദരിശനമുള്ളവരെഴുന്നേൽപ്പിൻ കുരിശിൻ നിന്ദ വഹിക്കാനായ് 3 ഇന്നു കരഞ്ഞു വിതയ്ക്കുന്നു പിന്നവരാർപ്പോടു കൊയ്യുന്നു ഇന്നു വിതയ്ക്കാ മടിയന്മാരന്നു കരഞ്ഞാൽ ഗതിയെന്ത്? 4 കത്തിത്തീർന്നൊരു കൈത്തിരിപോൽ പൂത്തുപൊഴിഞ്ഞൊരു പൂവെപ്പോൽ എത്തിത്തിരികെ വരാതെ പോം കർത്തവ്യത്തിൻ നാഴികകൾ 5 സ്നേഹം നമ്മുടെയടയാളം ത്യാഗം നമ്മുടെ കൈമുതലാം ഐക്യം നമ്മുടെ നല്ല ബലം വിജയം നമ്മുടെയന്ത്യഫലം 6 തീയിൽ നമ്മുടെ വേലകളെ ശോധനചെയ്യും വേള വരും മരം പുല്ലു വയ്ക്കോൽ ഇവ വെന്തു- പോയാൽ ബാക്കിവരും എന്ത്? 7 ഇന്നിഹ നിന്ദിതർ ഭക്തഗണം അന്നു നടത്തും ഭൂഭരണം കേഴും ഖിന്നത തീർന്നവരായ് വാഴും നമ്മൾ മന്നവരായ്;-

Related Songs