Malayalam Hymn
Yeshuve en daivame
Yeshuve en daivame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശുവേ എൻ ദൈവമേ
എൻ ആശ്രയം നീ മാത്രമേ
ഈ ലോകസാഗരേ സങ്കേതമായ്
നീ മാത്രമാണെനിക്കാശ്രയം
ആരാധിച്ചീടുന്നേ ആരാധ്യനായവനെ
കഷ്ടങ്ങളും നഷ്ടങ്ങളും
രോഗങ്ങളും പ്രയാസങ്ങളും
ഏതു വന്നീടിലും
നീ മാത്രമാണെനിക്കാശ്രയം
പ്രശംസയും പുകഴ്ചയും
ലോകസൗഭാഗ്യങ്ങളും
എല്ലാം ലഭിച്ചീടിലും
നീ മാത്രമാണെനിക്കാശ്രയം
വരുന്നിതാ നിൻ സവിധേ
തരുന്നിതാ എന്നെ മുറ്റും
ആശിർവദിച്ചീടുക
നീ മാത്രമാണെനിക്കാശ്രയം