Viduthalundu viduthalundu yeshu

Malayalam Hymn

Viduthalundu viduthalundu yeshu

Viduthalundu viduthalundu yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിടുതലുണ്ട് വിടുതലുണ്ട് യേശു നാമത്തിൽ നമ്മെ കരുതുന്നോരു ദൈവമുണ്ട് ഉയരെ സ്വർഗ്ഗത്തിൽ അരുതു ചഞ്ചലം നമ്മുക്കു വിശ്വസിച്ചിടാം ഇന്നു മരിച്ചവർക്ക് ജീവനേകും ദൈവപുത്രനിൽ 1 പഴുതുനോക്കി നിൽക്കുന്നുണ്ട് പഴയപാമ്പാകും-സാത്താൻ വിഴുങ്ങുവാനായ് ചുറ്റിതിരിയും അലറും സിംഹംപോൽ പ്രാർത്ഥനക്കു ബോധവാന്മാരായി മേവിടാം ഇന്നു സ്തോത്രത്തിൽ കവിഞ്ഞെപ്പോഴും ജാഗരിച്ചിടാം;- വിടുത 2 യുദ്ധമുള്ളത് മാംസരക്തത്തോടല്ല നമ്മുക്ക് ബദ്ധവൈരിയാകും ദുഷ്ടസേനയോടത്രേ യോദ്ധാക്കളായ് ആയുധം ധരിച്ചു നിന്നിടാം ദിനം അമിതമാം ബലം ധരിച്ചു ശക്തരായിടാം;- വിടുത 3 യേശു രക്തത്താലും സാക്ഷ്യവചനത്താലും താൻ സാത്താനെ ജയിച്ചു പൂർവ്വവീരരായവർ പ്രാണനെ സ്നേഹിച്ചില്ലവർ മരണപര്യന്തം നാമും ജീവനെ പകച്ചു അവരെ പിൻഗമിച്ചിടാം;- വിടുത 4 തോറ്റ ശത്രുവെ നാം ഇനിയും ഭയപ്പെടുകയോ ഒട്ടും മാറ്റമില്ലാ വാഗ്ദത്തങ്ങൾ അവിശ്വസിക്കയോ ഏറ്റസമയം ദൈവം നമ്മെ കൈവെടിയുമോ സാത്താൻ തോറ്റുപോയി ജയം നമ്മുക്ക് യേശു നാമത്തിൽ;- വിടുത

Related Songs