Malayalam Hymn
Mahathvam mahathvam - daivakunjadine
Mahathvam mahathvam - daivakunjadine lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 മഹത്വം മഹത്വം മഹത്വം
മഹത്വം ദൈവകുഞ്ഞാടിന്
സത്യാരാധന സ്വീകരിപ്പാൻ
യോഗ്യനാം ക്രിസ്തുവിനു;-
2 പാപമില്ലാത്തവൻ പാരിൽ വന്നു
ലോകത്തിൻ പാപം ചുമന്നൊഴിപ്പാൻ
കഷ്ടത സഹിച്ചവൻ ക്രൂശിലേറി
പാപികൾക്കായി ജീവരക്തമേകി;-
3 ക്രൂശിൽ ചൊരിഞ്ഞ പുണ്യാഹരക്തം
സർവ്വ പാപക്കറ പോക്കി നമ്മെ
ദൈവത്തിനു പ്രിയ മക്കളാക്കി
തൻ മുഖം കണ്ടെന്നുമാരാധിപ്പാൻ;-
4 പ്രാണന്റെ വീണ്ടെടുപ്പിൻ വിലയായ്
ക്രിസ്തുവിൻ രക്തം മറുവിലയായ്
യേശുവിൻ രക്തത്താൽ ശുദ്ധരായ്
ആത്മാവാം ദൈവത്തെ ആരാധിക്കാം;-