Marannu pokaathe nee maname jeevan

Malayalam Hymn

Marannu pokaathe nee maname jeevan

Marannu pokaathe nee maname jeevan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മറന്നുപോകാതെ നീ മനമേ ജീവൻ പറന്നുപോകും വേഗം ജഡം മണ്ണായിടുമേ 1 പിറന്നനേരം മുതൽ നിന്നെ എപ്പോൾ മറിച്ചിടാമോയെന്നു മരണം നിൽക്കുന്നേ കുറഞ്ഞൊന്നു താമസമെന്യേ നിന്നെ- മറുലോകത്താക്കിടുവാനൊരുങ്ങുന്നേ;- 2 ശക്തി സുഖം ധനം എല്ലാം സർവ്വശക്തൻ നിന്നെ വിളിച്ചിടുന്ന കാലം മാത്രനേരം ജപം ചൊല്ലാൻ കൂടെ ചേർത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം;- 3 മൃത്യുവന്നിടുന്ന കാലം ബാല്യ-വൃദ്ധതയൗവ്വനം ഏതുകാലത്തോ രാത്രിയിലോ പകൽ താനോ എന്തോ മർത്യരറിയുന്നില്ലന്ത്യകാലത്തെ;- 4 വീട്ടിൽവച്ചോ കാട്ടിൽവച്ചോ അതികോഷ്ഠമുള്ള സമുദ്രത്തിങ്കൽ വച്ചോ കട്ടിൽകിടക്കയിൽ വച്ചോ മൃത്യു വെട്ടുവാൻ മൂർച്ച കൂട്ടുന്നെങ്ങുവച്ചോ;- 5 രോഗം ക്ഷാമം ശണ്ഠകൊണ്ടോവിഷനാഗം ദുഷ്ടമൃഗം മിന്നിടകൊണ്ടോ വേറെ വിപത്തുകൾകൊണ്ടോ ജീവൻ മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ;- 6 ഇപ്പോഴൊരുങ്ങേണം നെഞ്ചേ ഇനി പിൽപാടാകട്ടെന്നു വയ്ക്കാതെ നെഞ്ചേ ചിൽപ്പരന്നേൽപ്പിക്ക നിന്നെ എന്നാൽ സ്വർപ്പൂരത്തിൽ എന്നും വാണിടാം പിന്നെ;-

Related Songs