Abrahaam ennoru vriddhan

Malayalam Hymn

Abrahaam ennoru vriddhan

Abrahaam ennoru vriddhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അബ്രഹാം എന്നൊരു വൃദ്ധൻ യിസ്ഹാക് എന്നൊരു ബാലൻ അവരപ്പനും മകനും യാഗം-കഴിപ്പാൻ പുറപ്പെട്ടീടുന്നു ആരുമാരുമറിഞ്ഞില്ലസാറായുമറിഞ്ഞില്ല അവരപ്പനും മകനും യാഗം കഴിപ്പാൻ പുറപ്പെട്ടീടുന്നു(2) 1 വയസ്സകാലത്തുണ്ടായൊരു മകനാണിസ്ഹാക്ക് അവൻ സന്തതി പെരുകീടും എന്നൊരു വാഗ്ദത്തവുമുണ്ടു എങ്കിലും അവനെ യാഗം കഴിപ്പാൻ ദൈവം കല്പിച്ചു ഇതെന്തൊരു കഥയാണെന്ന് അബ്രഹാം ചോദിച്ചതുമില്ല;- അബ്രഹാം… 2 വിറകും തോളിൽ വഹിച്ചു-കുമാരൻ മലമുകളേറുന്നു പിതാവിനോടൊരു ചോദ്യം- അപ്പാ! യാഗമൃഗമെവിടെ മകനേ! ദൈവം കരുതിക്കൊള്ളം പിതാവുരയ്ക്കുന്നു പിന്നീടൊന്നും ചോദിച്ചില്ല മലമുകളേറുന്നു;- അബ്രഹാ... 3 കല്ലുകൾകൊണ്ടാരു ബലിപീഠം അതിൽ വിറകുമടുക്കിയഹോ തൻ മകനോടബ്രഹാം ഉടനേ ആജ്ഞാപിക്കുന്നു കയറുക ! ബലിപീഠത്തിൽ യിസ്ഹാക് അനുസരിക്കുന്നു കരചരണങ്ങൾ ബന്ധിക്കുന്നു കത്തി ഉയർത്തുന്നു അപ്പൻ മകനേ യാഗം കഴിപ്പാൻ കത്തിയുയർത്തുന്നു;- അബ്രഹാ… 4 പെട്ടെന്നവിടൊരുശബ്ദം “മകനോടൊന്നും ചെയ്യരുത്” നീ ദൈവഭയമുള്ളവനെന്ന് ഇപ്പോൾ ഞാനറിയുന്നെല്ലോ അവിടെയൊരാട്ടിൻ കുട്ടിയെ അബ്രഹാം കാണുന്നുണ്ടെല്ലോ തൻ മകനിസഹാക്കിൻ പേർക്കതിനെ യാഗം കഴിക്കുന്നു, അവരപ്പനും മകനും സന്തോഷത്താൽ മടങ്ങിപ്പോരുന്നു(2);- അബ്രഹാം...

Related Songs