Vathsalyathin prathalumayi

Malayalam Hymn

Vathsalyathin prathalumayi

Vathsalyathin prathalumayi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാത്സല്യത്തിൻ പ്രാതലുമായി കരയിൽ കാത്തു നിന്നവനേ കടലോളമുള്ള നിൻ കാരുണ്യത്താലെന്നെ തിരികെ ചേർത്തുവോ നീ! 1 അന്നു നിൻ വിളികേട്ടു എല്ലാം ഉപേക്ഷിച്ചു നിന്റെ പിന്നാലെ വന്നു ഞാൻ നിൻ വഴി തേടി വന്നു ഇന്നു ഞാൻ എല്ലാം മറന്നുപോയല്ലോ എന്നിട്ടും എന്നെ മറന്നില്ല നീ;- വാത്സല്യത്തിൻ… 2 എന്റെ പിന്മാറ്റങ്ങളിൽ എന്നെ സ്നേഹിക്കും നന്മ നിറഞ്ഞവനേ നന്മ ചൊരിഞ്ഞവനേ എല്ലാം അറിഞ്ഞും എല്ലാം ക്ഷമിച്ചും എന്നേയും കാത്തു നീ നിന്നതല്ലേ;- വാത്സല്യത്തിൻ…

Related Songs