Malayalam Hymn
Yeshu ennullathil vannathinaal
Yeshu ennullathil vannathinaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു എന്നുള്ളത്തിൽ വന്നതിനാൽ
എന്നെന്നും സന്തോഷമേ
യേശുവിൻ പാതെ നടന്നീടും ഞാൻ
എന്നെന്നും ആനന്ദമേ (2)
പോകാം പോകാം പോയീടാം നമുക്ക്
രക്ഷകനേശുവിൻ പടകിലേക്ക്(2)
വേണ്ടാ വേണ്ടാ ഭയം തെല്ലും വേണ്ട
നായകനേശു എൻ കൂടെയുണ്ട് (2)
പാപ കടലിൽ ഞാൻ മുങ്ങീടാതെ
കോരിയെടുത്തെന്നെ ചേർത്തീടും താൻ (2)
തിരമാലയും കൊടുങ്കാറ്റടിച്ചാലും
തൻ ചിറകിൻ കീഴിൽ മറച്ചീടുമേ (2)
നിത്യ ജീവൻ നല്‍കും ഈ പടകിൽ
അത്ഭുതങ്ങൾ എല്ലാം നടന്നീടുമേ (2)
എന്തെല്ലാം വന്നാലും യേശുവിൻ സാക്ഷിയായി
തൻ തിരുനാമം ഉയർത്തീടുമേ (2)