Malayalam Hymn
Yeshu ennullathil vanna naalil
Yeshu ennullathil vanna naalil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു എന്നുള്ളത്തിൽ വന്ന നാളിൽ
എന്തുമാറ്റം വന്നു എന്നിൽ
തന്നെ ഞാനെന്നുള്ളത്തിലേറ്റതാലെ
എന്തുമോദം വന്നു എന്നിൽ
1 വൻവിനകൾ തൻ നടുവിൽ സഹായമേകി
എന്റെ പാപഭാരമെല്ലാം തന്മേലേറ്റി
ക്രൂശിൽ തൻചോര എൻ പേർക്കായൂറ്റി(2)
എന്തു മാറ്റം വന്നു എന്നിൽ;- യേശു...
2 ഇജ്ജഗത്തിൻ മാലിന്യങ്ങൾ നീക്കി മുറ്റും
സ്വന്തമാക്കി എന്റെ പാപബന്ധം മാറ്റി
തൻ പിതാവൊത്തു താൻ ബന്ധമേകി(2)
എന്തു മാറ്റം വന്നു എന്നിൽ;- യേശു...
3 പൊൻനിണം തന്നെൻ വിലയായ് വീണ്ടുകൊൾവാൻ
എന്നുമെന്നും ഞാനവന്റേതൊന്നു മാത്രം
ദേഹമെൻ ദേഹിയെന്നാത്മാവും(2)
എന്തു മാറ്റം വന്നു എന്നിൽ;- യേശു...
4 എൻ വഴിയിൽ ദുർഘടങ്ങൾ എല്ലാം നീക്കി
എന്റെയാശ എന്റെ ലാക്കും ഒന്നുമാത്രം
ഇല്ലിനി മൃത്യവിൻ ഭീതിയെന്നിൽ(2)
എന്തു മാറ്റം വന്നു എന്നിൽ;- യേശു...
5 രാത്രികാലം തീർന്നിടാറായി പ്രഭാതമെത്തി
പ്രഭാതതാരം യേശു-വാനിൽ വന്നിടാറായി
എന്നുമെൻ ഗാനമിതൊന്നു മാത്രം(2)
എന്തു മാറ്റം വന്നു എന്നിൽ;- യേശു...