Yeshu raajan vegam thante vanna

Malayalam Hymn

Yeshu raajan vegam thante vanna

Yeshu raajan vegam thante vanna lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു രാജൻ വേഗം തന്റെ വാനസമൂഹമതായ് വന്നീടുന്നീ ലോകത്തിന്റെ രാജാവായ് വാഴ്വാനായ് യേശുരാജൻ വരുന്നുണ്ട് ലോകത്തിൽ വാഴുവാനായ് ഏവരോടും കല്പിക്കുന്നുണ്ട് ഒരുങ്ങി കൊൾവാനായ് 2 യേശുരാജൻ വീണ്ടും ലോകേ മേഘത്തിൽ വന്നീടുമ്പോൾ ചേർക്കും തൻ വിശുദ്ധന്മാരെ മേഘത്തിൽ തന്നോടന്ന് 3 ഇന്നു ഞങ്ങൾ ദുഃഖിക്കുന്നുണ്ട് ലോകത്തിൽ നിന്ദിതരായ് അന്നു ഞങ്ങൾ ആനന്ദിച്ചീടും ദൂതരാൽ വന്ദിതരായ്;- 4 ഇന്നു ഞങ്ങൾ വേദനയോടെ ഘോഷിക്കും സുവിശേഷം അന്നു ഞങ്ങൾ രക്ഷകൻകൂടെ വാണീടും സ്വർഗ്ഗദേശേ;- 5 വന്നെങ്കിൽ നീ ഇന്നുതന്നെ യേശുവിൻ ക്രൂശതിങ്കൽ ചേർക്കും തന്റെ കൂടെ നിന്നെ നിത്യം തൻ വരവിങ്കൽ;-

Related Songs