Karunyapurakkadale karalaliyuka dina

Malayalam Hymn

Karunyapurakkadale karalaliyuka dina

Karunyapurakkadale karalaliyuka dina lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാരുണ്യപൂരക്കടലേ! കരളലിയുക ദിനമനു 1 കാരണനായ പരാപരനേയെൻ മാരണകാരി മഹാസുരശീർഷം തീരെയുടച്ചു തകർപ്പതിനായി- ദ്ധീരതയോടവനിയിലവതരിച്ചൊരു 2 പാപമതാം ചെളി പൂണ്ടുടലാകെ ഭീകരമായ വിധം മലിനത്വം ചേർന്നു വിരൂപതയാർന്നൊരിവന്നു ചേരുവാൻ നിന്നരികതിൽ ഭാഗ്യമുണ്ടായി 3 നിൻ വലങ്കൈ നിവർത്തെന്നെത്തലോടി നിൻമുഖത്താലെന്നെ ചുംബനം ചെയ്തു നിന്നുടെയെനിക്കേകി മോതിരം ചെരിപ്പു മന്നുമിന്നുമൊന്നുപോലെ കാത്തുപോറ്റുന്നെന്നെ 4 പന്നികൾ തിന്നുന്ന തവിടു ഭുജിച്ച നിന്ദ്യമാം കാലങ്ങൾ മറന്നുപോയ് സാധു മന്നവനേ തിരുമേശയിൽ നിന്നു സ്വർന്നഗരഭോജനം ഞാൻ തിന്നുവരുന്നിന്നും 5 ആർക്കുമതീവ മനോഹരമാം നിൻ സ്വർഗ്ഗ യെരൂശലേം മാളികയിൽ ഞാൻ ദീർഘയുഗം വസിച്ചാനന്ദ ബാഷ്പം വീഴ്ത്തിയാലും നിൻ കരുണയ്ക്കതു ബദലാമോ? 6 ജീവപറുദീസിന്നാനന്ദക്കുയിലേ! ജീവവസന്തർത്തുവാരംഭിച്ചില്ലേ? ജീവവൃക്ഷക്കൊമ്പിൻ മീതിലിരുന്നു ജീവമൊഴി മധുരമായ് പാടുക നീ ദിനവും

Related Songs