Malayalam Hymn
Oru daivamund (1 dina 4:9-10)
Oru daivamund (1 dina 4:9-10) lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഒരു ദൈവമുണ്ട്
അത് ഞാൻ അറിയുന്നുണ്ട്
കനിയും ദൈവം, കാക്കും ദൈവം
കരുതും ദൈവം, കൃപയിൻ ദൈവം
1 ഏറ്റവും മാന്യനാക്കാൻ
വ്യസനങ്ങൾ മാറ്റിത്തരുവാൻ (2)
കഴിവുള്ള ദൈവമേ
എഴുന്നേൽക്കണേ എനിക്കായ് (2);- ഒരു ദൈവമുണ്ട്..
2 നിശ്ചയമായ് അനുഗ്രഹിക്കാൻ
അതിരുകളെ വിശാലമാക്കാൻ (2)
കരം തന്നു ദൈവമേ
നടത്തിടുക ദിനവും (2);- ഒരു ദൈവമുണ്ട്..
3 ഇനിയും ഞാൻ ഏകനല്ല
ദൈവത്തിൻ പൈതലാണേ (2)
നടത്തീടുകെന്നെ നീ
ജയത്തിന്റെ സാക്ഷിയായ് (2);- ഒരു ദൈവമുണ്ട്..