Malayalam Hymn
Swathanthrathin kaahaladhvani
Swathanthrathin kaahaladhvani lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്വാതന്ത്ര്യത്തിൻ കാഹളധ്വനി കാൽവറിമേട്ടിൽ
ക്രൂശിന്മീതെ മുഴങ്ങീടുന്നു
ബന്ധത്തിൽ അന്ധരായി പാർത്തിടും മനുജർക്കെല്ലാം
യോബേൽ കാഹളം മുഴക്കി സ്വാതന്ത്ര്യം പ്രസിദ്ധമാക്കി
ക്രൂശിലൊരു ശബ്ദം കേൾക്കുന്നു-ഭൂവാസികളെ
എങ്കൽ നോക്കി രക്ഷപ്രാപിപ്പിൻ
പാപികൾക്കും രോഗികൾക്കും മോചനവും സ്വസ്ഥതയും
എന്നിൽ വിശ്വസിക്കും ജനം ലജ്ജിതരായ് തീരുകില്ല;-
ഭൂതലത്തിൻ അറുതിയോളം മുഴങ്ങീടുന്നു
ഇമ്പമേറും ഗംഭീരശബ്ദം
ദാഹിക്കുന്ന നരർക്കെല്ലാം മാധുര്യമേറും പാനീയം
സൗജന്യമായേകിടാമെന്നേശു നാഥനുരയ്ക്കുന്നു;-
എന്നിൽ ആശ്രയിക്കും ജനത്തി-ന്നാവശ്യമെല്ലാം
നന്നേ നിറവേറ്റിടുവാനായ്
ശക്തിഹീനത ഭവിച്ചില്ലെന്റെ കരം നിത്യഭുജം
എന്നിൽ സർവ്വനിക്ഷേപവും കുറവു കൂടാതെയുണ്ട്;-
എന്റെ സമ്പത്തെന്നു ചൊല്ലുവാൻ - എന്ന രീതി