Malayalam Hymn
Kalvariyil en perkkaho
Kalvariyil en perkkaho lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 കാൽവറിയിൽ എൻ പേർക്കഹോ
ജീവൻ കൊടുത്തോൻ രക്ഷകൻ
മഹത്വത്തിൻ ദൂതരുമായ്
ഇഹത്തിൽ വിണ്ടും വന്നീടും
യേശു വരും, വീണ്ടും വരും
തൻ ശുദ്ധരെ ചേർത്തുകൊൾവാൻ
ആകാശ മണ്ഡലങ്ങളിൽ
മേഘങ്ങളിൽ ആഘോഷമായ്
ആനന്ദമേ ഹാ എന്നുമേ
മാനുവേലിന്നല്ലേലൂയ്യാ?
2 ലോകത്തിൽ നാനഭാഗത്തും
കേൾക്കുന്നിതാ അത്യുച്ചത്തിൽ
തൻ വരവിന്നാർപ്പുവിളി
ഏവരും കേട്ടുണരുവിൻ;- യേശു...
3 കത്തും വിളക്കോടും അര-
കെട്ടിയും തന്നെ കാക്കുവിൻ
അല്ലായ്കിൽ നിങ്ങൾ ഏവരും
തള്ളപ്പെടും പുറത്തഹോ;- യേശു...
4 വാതലടച്ചശേഷം ഈ
ഭൂവിങ്കലുണ്ടാമേവർക്കും
അത്യന്ത കഷ്ടങ്ങൾ അവ
തെറ്റി ഒഴിവിൻ ഇപ്പോഴെ;- യേശു...