Malayalam Hymn
Kalvariyil kanum sneham albutham
Kalvariyil kanum sneham albutham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവറിയിൽ കാണും സ്നേഹമത്ഭുതം
വർണ്ണ്യമല്ലഹോ അതെന്റെ നാവിനാൽ
1 പാപത്തിൽനിന്നെന്നെ വീണ്ടെടുത്ത സ്നേഹമേ
പാവനനിണം ചൊരിഞ്ഞ ക്രൂശിൻ സ്നേഹമേ
എൻ മനം കവർന്നു നീ അതുല്യസ്നേഹമേ
മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം;-
2 മൃത്യുവിന്റെ ബന്ധനം തകർത്ത സ്നേഹമേ
ശത്രുവിന്റെ ശക്തിയെ ജയിച്ച സ്നേഹമേ
മർത്യരിൽ മരണ ഭീതി നീക്കും സ്നേഹമേ
മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം;-
3 കഷ്ടതയോ പട്ടിണി ഉപദ്രവങ്ങളോ
നഗ്നതയോ ആപത്തോ വൻ പീഢനങ്ങളോ
ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു വേർപിരിച്ചിടാ
മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം;-
4 നീങ്ങിപ്പോകും പർവ്വതങ്ങൾ കുന്നുകളിവ
മാറിടും പ്രപഞ്ചവും ധനം മഹിമയും
മർത്യസ്നേഹം മാറിടും ക്ഷണത്തിലെങ്കിലും
മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം;-
5 വാനമേഘേ സ്വർപ്പൂരേ കരേറിപ്പോയവൻ
ഇന്നും എന്നും കൂടെയുള്ള നല്ല സ്നേഹിതൻ
എന്നെ വേഗം ആനയിക്കും സ്വർഗ്ഗഗേഹത്തിൽ
മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം;-