Yeshuve yeshuve yeshuve en yeshuve

Malayalam Hymn

Yeshuve yeshuve yeshuve en yeshuve

Yeshuve yeshuve yeshuve en yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവേ യേശുവേ യേശുവേ എൻ യേശുവേ എന്നെ ചേർപ്പാൻ വേഗം വന്നിടാം എന്നരുൾ ചെയ്ത നാഥനെ അങ്ങേ കാണാൻ അത്യാശയെന്നിൽ വർദ്ധിക്കുന്നേ പ്രാണപ്രിയ 2 നിൻ വരവു കാത്തിരുന്ന എത്രയോ വിശുദ്ധന്മാർ പ്രത്യാശയോടിവിടം വിട്ടു ബയൂലനാട്ടിൽ എത്തിയല്ലോ ലോകം അവരെ ചേർത്തുകൊണ്ടില്ല ഈ ലോകം അവരെ അന്യരായെണ്ണി എങ്കിലും അവർ തിരുമുഖം നോക്കി യാത്ര തുടർന്നു നൽ നാട്ടിലെത്തിയല്ലൊ;- 3 അർദ്ധപ്രാണനായി കിടന്നോരെന്നെ ആർക്കും കരുണ തോന്നാതിരുന്നെന്നെ തക്കസമയത്തെത്തി വിടുവിച്ചു തിരുനിണം നൽകി വീണ്ടെടുത്തല്ലോ പുതുജീവൻ പകർന്നു നൽകി എന്നിൽ ഏറെ പ്രത്യാശയും നൽകി വീടൊരുക്കി ഞാൻ മടങ്ങിവന്നിടാം എന്ന വാക്കും നൽകിയല്ലൊ;- 4 സ്നേഹം കുറയുന്നേ അധർമ്മം പെരുകുന്നേ വിശ്വാസത്യാഗമോ വർദ്ധിക്കുന്നെ ഭക്തി കുറയുന്നേ ശക്തി ത്യജിക്കുന്നേ വിശ്വാസമോ ഭൂവിൽ ഇല്ലാതാകുന്നേ എന്നെ വിശ്വസ്തൻ ആക്കി തീർക്കണേ അങ്ങേ ഭക്തനാം ഏഴയെന്നെയും എന്നെ വീഴാതെ നിർത്തിടണമേ എന്റെ അന്ത്യശ്വാസം വരെ;- 5 വീണ്ടും വന്നിടാം എന്നുരച്ചവൻ പോയപോൽ തന്നെ വീണ്ടും വന്നിടും കാഹളത്തിൻ നാദം കേൾക്കാറായി തൻ വരവിനായി ഒരുങ്ങി നിന്നിടാം കൈവിടപ്പെട്ടുപോയിടല്ലേ നാം പ്രാക്കളെപോൽ പറന്നുയർന്നിടാം ആത്മശക്തിയിൻ നിറവ് പ്രാപിക്കാം അന്ത്യത്തോളവും നൽഫലം കായ്ച്ചിടാം;-

Related Songs