Palayathin purathai than ninna

Malayalam Hymn

Palayathin purathai than ninna

Palayathin purathai than ninna lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട് സാക്ഷികളിൻ നടുവിൽ ധീരരായ് ഗമിച്ചിടാമേ പാടുകളേറ്റ പാവനന്റെ പാപമില്ലാത്ത പരിശുദ്ധന്റെ പാതയെ നോക്കി ജീവിച്ചിടാം പാരിടത്തിൽ പാർക്കും നാൾ 2 പാപിയെ നേടിടുവാൻ ക്രൂശിൽ തൻ ജീവൻ വച്ച രക്ഷകനാം നാഥന്റെ രക്ഷണ്യവേല ചെയ്യാം 3 ആയിരംആയിരങ്ങൾ പാപത്തിൽ നശിച്ചിടുമ്പോൾ ക്രൂശിൽ നിവർത്തിച്ചതാം സുവിശേഷം ഘോഷിച്ചിടാം 4 രക്തം ചിന്തി നമുക്കായ് തന്നെത്താൻ ഏല്പിച്ചു താൻ അർപ്പിക്കാം അനുദിനവും ചിലവാകാം ചിലവായിടാം 5 കർത്തൻ തൻ പേർക്കായി ജീവനെ കളയുകയിൽ നേടിടും താൻ അതിനെ പ്രാപിക്കും നിത്യജീവൻ 6 ലോകത്തിൻ ലാഭധനം ചേതം എന്നെണ്ണിടാമേ ലോകത്തിൻ മാനത്തേക്കാൾ തൻ മാനം അഭികാമ്യമേ 7 ലോകങ്ങൾ അവസാനിക്കും വെളിപ്പെടും താൻ തേജസ്സിൽ തൻ സിദ്ധർ വാണീടുമേ തൻകൂടെ യുഗായുഗമായ്

Related Songs