Ullaasamaay nadakkum sahodaraa

Malayalam Hymn

Ullaasamaay nadakkum sahodaraa

Ullaasamaay nadakkum sahodaraa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉല്ലാസമായ് നടക്കും സഹോദരാ! നല്ലപോൽ ചിന്തചെയ്ക പുല്ലിൻ പൂ പോലെ നിന്റെ പ്രഭാവങ്ങളെല്ലാമൊഴിഞ്ഞിടുമേ 1 നല്ല സുഖം ബലവും നിനക്കുണ്ടെന്നല്ലോ നിനയ്ക്കുന്നു നീ? തെല്ലുനേരത്തിനുള്ളിലവ-യൊന്നുമില്ലാതെയായ് ഭവിക്കാം 2 മല്ലന്മാരായുലകിൽ ജീവിച്ചവരെല്ലാമിപ്പോളെവിടെ? നല്ലപോൽ ചിന്തിക്ക നീ അവർ ശവക്കല്ലറയിലല്ലയോ? 3 എല്ലാ ജനങ്ങളെയും വയലിലെ പുല്ലിനു തുല്യമായി ചൊല്ലുന്നു സത്യവേദം ലവലേശമില്ല വ്യത്യാസമതിൽ 4 കല്ലുപോലെ കടുത്ത നിൻഹൃദയം തല്ലിയുടപ്പതിന്നായ് ചെല്ലുക യേശുപാദേ അവൻ നിന്നെ തള്ളുകില്ല ദൃഢം 5 വല്ലഭനേശുവിനെ സ്നേഹിക്കുക ഇല്ലയോ സ്നേഹിതാ നീ? നല്ലിടയൻ നിനക്കായ് ജീവൻ വെടിഞ്ഞില്ലയോ ക്രൂശതിന്മേൽ രീതി: വന്ദനം യേശുപരാ

Related Songs