Malayalam Hymn
Yeshu kristhu uyirthu jeevikunnu
Yeshu kristhu uyirthu jeevikunnu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു
ഇഹ ലോകത്തിൽ താനിനി വേഗം വരും
രാജരാജനായ് വാണിടുവാൻ
ഹാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
യേശുകർത്താവു ജീവിക്കുന്നു
2 കൊല്ലുന്ന മരണത്തിൻ ഘോര-തര
വിഷപ്പല്ലു തകർത്താകയാൽ-ഇനി
തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മൾ
വെല്ലുവിളിക്കുകയാം;- ഹാ...
3 എന്നേശു ജീവിക്കുന്നായതിനാൽ ഞാനും
എന്നേക്കും ജീവിക്കയാം
ഇനി തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെ-
നിക്കെല്ലാമെന്നേശുവത്രെ;- ഹാ...
4 മന്നിലല്ലെൻ നിത്യവാസമെന്നേശുവിൻ
മുന്നിൽ മഹത്വത്തിലാം- ഇനി
വിണ്ണിലാവീട്ടിൽ ചെന്നെത്തുന്ന നാളുക-
ളെണ്ണീ ഞാൻ പാർത്തിടുന്നു;- ഹാ...