Malayalam Hymn
Ente aashrayavum ente upanidhiyum
Ente aashrayavum ente upanidhiyum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്റെ ആശ്രയവും എന്റെ ഉപനിധിയും
എന്നെ അവസാനത്തോളവും കാപ്പവനും
എന്റെ യേശു എന്റെ ഉടയവൻ
എന്നെ കരുതുവാൻ അവനെന്നും മതിയായവൻ
ഒരു ബാധയും നിന്നോടടുക്കയില്ല
പകരുന്ന വ്യാധിയും പിടിക്കയില്ല
അവന്റെ വിശ്വസ്തത പരിചയുമേ
പതറാതെ ജീവിപ്പാൻ കൃപ നൽകുമെ;-
പെരുവെള്ളങ്ങൾ മീതെ കവിഞ്ഞെന്നാലും
പർവ്വതങ്ങൾ നേരെ ഉയർന്നെന്നാലും
അതിനും മീതെ എന്നെ നിറുത്തിയവൻ
ഇനിമേലും നിറുത്തുവാൻ ശക്തനാണവൻ;-
സാരഫാത്തിലും എന്നെ പോഷിപ്പിച്ചു
മാറായെ മധുരമായി തീർത്തു തന്നു
കെരീത്തിലും എന്നെ കരുതിയവൻ
മന്നയെ മുടാക്കാതെ മാനിച്ചിടും;-