Malayalam Hymn
Yeshu lokathinte velicham
Yeshu lokathinte velicham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു ലോകത്തിന്റെ വെളിച്ചം
പരിശുദ്ധാന്മാവ് നിത്യപ്രകാശം തരുന്ന വെളിച്ചം
യഹോവ എൻ വെളിച്ചം
എൻ ജീവിത യാത്രയതിൽ (2)
പ്രകാശിക്ക എഴുന്നേറ്റ് പ്രകാശിക്ക
ദൈവത്തിന്റെ വെളിച്ചം നിന്റെ മേൽ ഉദിച്ചു
എഴുന്നേറ്റ് പ്രകാശിക്ക (പ്രകാശിക്ക...)
കൂരിരുൾ തിങ്ങിടും വേളയിൽ
യഹോവ നിനക്കെന്നും വെളിച്ചമായ്
അന്ധകാരമാം ജീവിതയാത്രയിൽ
യഹോവ നിന്റെ പ്രകാശമായ് (പ്രകാശിക്ക...)
യേശു ലോകത്തിൻ വെളിച്ചമായ്
ഇരുട്ടിന്റെ അനുഭവം ഇനിയില്ല
നിത്യപ്രകാശം നാഥൻ തരുന്നതാൽ
അസ്തമിക്കാ ഇനി എന്റെ സൂര്യൻ (പ്രകാശിക്ക...)
നിത്യ വെളിച്ചമായ് യേശു ഉള്ളതാൽ
ഇരുട്ടിനെ പ്രകാശമാക്കിയല്ലോ
രക്ഷകനാം എൻ യേശു ഉള്ളതാൽ
അന്ധകാരമിനി പ്രകാശമായ് (പ്രകാശിക്ക...)