Nallidayanam Yeshureskhakan

Malayalam Hymn

Nallidayanam Yeshureskhakan

Nallidayanam Yeshureskhakan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നല്ലിടയനാം യേശുരക്ഷകൻ തൻ ജീവൻ നൽകി വീണ്ടെടുത്തെന്നെ മുട്ടുകൾ സർവ്വവും നാൾതോറുമേ തീർത്തു പാലനം ചെയ്തീടുന്നു താൻ 2 യേശു നല്ലിടയൻ എന്നെ നല്ല മേച്ചിൽ സ്ഥലെ കിടത്തുന്നു സദാ ശാന്ത വെള്ളങ്ങൾക്കരികിൽ എന്നെ സന്തതം കൊണ്ടുപോകുന്നു അവൻ 3 നീതി വഴികളിൽ നടത്തുന്നു സാദരം എന്നെ എൻ നല്ലിടയൻ മുൻനടക്കുന്നു താൻ അനുദിനം എന്നെ പേർ ചൊല്ലി വിളിച്ചീടുന്നു 4 തൻ ആടുകളെ അറിയുന്നവൻ നന്നായറിയും തൻ ശബ്ദം അവ സർവ്വശക്തിയുള്ള തൻ കൈകളിൽ ക്ഷേമമായിരിക്കും അവ എന്നും 5 കെട്ടുന്നു മുറിവു രോഗികളെ മുറ്റും സുഖപ്പെടുത്തീടുന്നു താൻ മാർവ്വിൽ കുഞ്ഞാടുകളെ ചുമന്നു സർവ്വനേരവും പാലിച്ചീടുന്നു 6 ഈ നല്ലിടയാ സംരക്ഷണയിൽ ഞാൻ എന്റെ ലോക വാസം കഴിച്ചു മൃത്യുവിൻ ശേഷം സ്വർഗ്ഗേ പാർത്തിടും നിത്യകാലവും തന്റെ മടിയിൽ

Related Songs