Malayalam Hymn
Nee mathi enneshuve iee marubhoo
Nee mathi enneshuve iee marubhoo lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നീ മതി എന്നേശുവേ ഈ മരുഭൂയാത്രയിൽ
കൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻ
1 നീയല്ലാതാരുമില്ലീ നീറുന്ന ശോധനയിൽ
താങ്ങിടുവാൻ പ്രിയനേ! തള്ളരുതേഴയെന്നെ
2 ഉള്ളം കലങ്ങിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾ
ഉന്നത നന്ദനനേ! ഉണ്ടെനിക്കാശ്രയം നീ
3 മാറയിൽ മാധുര്യമായ് പാറയിൽ വെള്ളവുമായ്
മാറ്റമില്ലാത്തവനായ് മറ്റാരുമില്ലിതുപോൽ
4 അന്നന്നു വേണ്ടുന്നതാം അന്നം തരുന്നവനായ്
അന്തികേയുള്ളതിനാൽ അന്ത്യം വരെ മതിയാം