Aarthiraykkum thiramaalakalaalum

Malayalam Hymn

Aarthiraykkum thiramaalakalaalum

Aarthiraykkum thiramaalakalaalum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആർത്തിരയ്ക്കും തിരമാലകളാലും ആർത്തിരമ്പും കൊടുങ്കാറ്റിനാലും എൻ വിശ്വാസവഞ്ചി ആടിയുലയുമ്പോൾ ലോകമാം ഗംഭീര സാഗരത്തിൽ ഹല്ലേലുയ്യാ എൻ അമരക്കാരനാം യേശു എന്നെ കൈവിടില്ല ഉപേക്ഷിക്കയുമില്ല സ്വർഗ്ഗസീയോൻ തീരത്തെത്തിക്കും(2) 2 മാരകമായ രോഗമാം അലകൽ അലറിയാലും ആർത്തലച്ചാലും നിരശയിൽ ഞാൻ തളർന്നുപോയെന്നാലും വേദനയാൽ അലഞ്ഞു പോയാലും;- ഹല്ലേലു... 3 ആപത്തനർത്ഥങ്ങളാം കൊടുങ്കറ്റും എൻ പടകിന്മേൽ ആഞ്ഞടിച്ചാലും എൻ യേശുനായകൻ എന്നെ നയിക്കുമേ കൊടുങ്കറ്റ‍ിൽ കൂടി ആനന്ദമായ്;- ഹല്ലേലു... 4 എല്ലാവരും എന്നെ കൈവെടിഞ്ഞാലും എന്തെല്ലാം നഷ്ടമങ്ങു വന്നാലും എൻ അമരക്കാരൻ അകലുകയില്ല നഷ്ടത്തെ ലാഭമായി തീർത്തുതരും;- ഹല്ലേലു... 5 മരണമാകും ഭീകര ചുഴിയിൽ അകപ്പെട്ടാലും അലഞ്ഞുലഞ്ഞാലും ഉയിർപ്പും ജീവനുമാകുമെൻ പ്രിയനാൽ മരണത്തെ ജയിക്കും നിശ്ചയമായ്;- ഹല്ലേലു...

Related Songs