Papikalil kanivullavanay yeshu maheshan

Malayalam Hymn

Papikalil kanivullavanay yeshu maheshan

Papikalil kanivullavanay yeshu maheshan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ മാത്രം പാപികളെ രക്ഷിച്ചീടുവാൻ യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ ദൈവത്തിന്റെ സുവാർത്തയിതെ രക്ഷിപ്പാനായ് ഇക്ഷിതിയിൽ യേശുമഹേശൻ മാത്രം 1 പാപികളെ പ്രതി താണവനായ്-യേശു മഹേശൻ മാത്രം പാപികളിൻ പരിഹാരകനായ്-യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ... 2 നരർ ദുരിതത്തിനു മൃതനായോൻ- യേശുമഹേശൻ മാത്രം പുനരുയിരിട്ടു മൃത്യുഞ്ജയനായ്- യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ... 3 പരമ പിതാവിൻ വലമമരും- യേശുമഹേശൻ മാത്രം നരകുലമതിന്നർത്ഥന ചെയ്യും-യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ... 4 നിത്യ പുരോഹിതനായവനായ്-യേശുമഹേശൻ മാത്രം മർത്ത്യനു നല്ല സഹായകനായ്- യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ... 5 വിവിധ പരീക്ഷകളിൽ വിജയൻ- യേശുമഹേശൻ മാത്രം പാവനമായ് പരിപാലകനും- യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ... 6 പുനരാഗമനം ചെയ്തിടുമെ- യേശുമഹേശൻ മാത്രം തനയരെയാകെയണച്ചിടുമെ- യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ... പാപക്കടം തീർക്കുവാൻ : എന്ന രീതി

Related Songs