Manamuruki paadidunnu

Malayalam Hymn

Manamuruki paadidunnu

Manamuruki paadidunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മനമുരുകി പാടിടുന്നു മധുര സങ്കീർത്തനം മനം ഇടറും നേരമെന്റെ മനസ്സിനാനന്ദമായ് മാറാത്തവൻ യേശു മറക്കാത്തവൻ എന്ന് യേശു 1 മന്നിതിലെന്നെ മാറോടു ചേർത്തു മർത്ത്യർ ഉപേക്ഷിച്ചു പോയ നേരം മധുര സ്വപ്നങ്ങൾ മനസ്സിൽ പകർന്നു മഹിതലേ മാനിച്ചു എന്നെ 2 മരുവിൽ എനിക്കായ് മന്ന ഒരുക്കി മറച്ചു എന്നെ തൻ ചിറകടിയിൽ മന്നവൻ തൻ കരം മാർഗ്ഗം ഒരുക്കി മാന്യനായി നടത്തി ശത്രു മുന്നിൽ 3 മുഴങ്കാൽ മടക്കും നേരത്തായെന്റെ മനസ്സിൽ മന്ത്രിച്ച മൃദുസ്വരം മാറാത്തവനായ് ഞാൻ കൂടെയുണ്ടെന്നും മകനേ നീ ഒട്ടും ഭയപ്പെടേണ്ട 4 മണ്ണോടു മണ്ണായി ഞാൻ ചേർന്നു പോകിലും മേഘത്തിൽ വന്നിടും എന്റെ കാന്തൻ മൃത്യുവെ ജയിച്ചവൻ മർത്യ ശരീരത്തെ മാറ്റിടും വിൺ മയ രൂപമായി

Related Songs