Enne veendedutha nathhanay

Malayalam Hymn

Enne veendedutha nathhanay

Enne veendedutha nathhanay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നെ വീണ്ടെടുത്ത നാഥനായ് വീണ്ടും വന്നിടുമെൻ നാഥനായ് നന്ദിയോടുലകിൽ പാടും ഞാനെന്നെന്നും നല്ല നാഥനായ് കീർത്തനങ്ങൾ 1 പാപിയായിരുന്ന എൻ പേർക്കായ് പാടുകൾ ഏറ്റയെൻ നാഥനെ പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ പാവനൻ ആകുമെന്നേശുവെ;- എന്നെ… 2 ഇത്ര നൽരക്ഷകൻ മിത്രമായ് തീർന്നതാണെന്റെ സൗഭാഗ്യമേ പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ മാത്രതോറുമായെൻ നാഥനു;- എന്നെ… 3 നിത്യനാം കർത്തനെ നോക്കി ഞാൻ നിത്യവും യാത്ര ചെയ്തിടുന്നു നിത്യരാജ്യമതിൽ എത്തി വാഴുവാനായ് വാഞ്ചയോടെ ഞാനോടിടുന്നു;- എന്നെ… 4 ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ പോയിടുമിദ്ധരെ പുത്തനാം ശാലേമിൽ എത്തി ഞാൻ മുത്തുമേ അല്ലലെല്ലാമന്നു തീരുമെ;- എന്നെ… എന്റെ സങ്കേതവും ബലവും- എന്ന രീതി

Related Songs