Krusherri enne veendedutha ponnu

Malayalam Hymn

Krusherri enne veendedutha ponnu

Krusherri enne veendedutha ponnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു നാഥനെ ക്രൂശേന്തി മന്നിലെന്നും ഏഴ പിൻഗമിക്കുമേ തൻ ചോരയെന്നെ വാങ്ങുവാനവൻ കൊടുത്തതാൽ എൻ ചോരയെൻ പ്രിയന്നുവേണ്ടി നൽകും മോദമായ് രക്ഷകനാമെന്നേശുവേ ഞാൻ എന്നും സ്നേഹിക്കും നിത്യമവന്നുവേണ്ടി ഞാനും പോർ ചെയ്തീടുമേ 2 വിശ്വാസക്കപ്പലേറി ഞാൻ ഗമിയ്ക്കയാണിഹേ വിശ്വസംപൂർത്തിചെയ്യുമേശു എന്റെ നായകൻ ഈശാനമൂലനൂറ്റമായടിക്കിലും സദാ മോശം വരാതെ കാക്കുവാ-നവൻ കരുത്തനാം;- രക്ഷ 3 കഷ്ടങ്ങളെത്രയേറിലും കലങ്ങുകില്ല ഞാൻ ദുഷ്ടന്റെ ഘോരഗർജ്ജനത്തിലഞ്ചുകില്ല ഞാൻ കഷ്ടങ്ങളേറ്റമെന്റെ പേർക്കവൻ സഹിച്ചതാൽ ഇഷ്ടപ്പെടുന്നു ഞാനുമെൻ-പ്രിയന്റെ കഷ്ടത;- രക്ഷ... 4 എന്നാത്മ സ്നേഹിതർക്കു ഞാനിന്നന്യനെങ്കിലോ എന്നാത്മമിത്രമിന്നുമെന്നുമേശു മാത്രമേ തന്നാത്മദാനമേകിയെന്നെ മുദ്രചെയ്തു താൻ എന്നാത്മരക്ഷകന്റെ സ്നേഹമെന്നിൽ മാറുമോ;- രക്ഷ... 5 ലോകാന്ത്യത്തോളമെന്നോടൊത്തവൻ വസിച്ചിടും മാറാത്തവാക്കുരച്ചതാൽ നിരാശയില്ലഹോ തീരാനിക്ഷേപമുള്ള വിൺഗൃഹത്തിൽ എത്തുമ്പോൾ നിത്യാനന്ദം തരുന്നതോ-അവൻ സഖിത്വമേ;- രക്ഷ..

Related Songs