Ponnoli veeshumee ponnu

Malayalam Hymn

Ponnoli veeshumee ponnu

Ponnoli veeshumee ponnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ- ന്നുന്നത ദൈവമേ വാഴ്ത്തുന്നെ മന്നിതിൽ കൂരിരുൾ നീങ്ങിപ്രഭാതത്തെ കാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നെ 2 നിൻതിരുപാതയിലിന്നു നടന്നീടാൻ നീ കൃപചെയ്ക എൻ ദൈവമേ അന്നന്നുവേണ്ടതാമാവശ്യങ്ങളെല്ലാം തന്നെന്നെ പോറ്റേണേ ദൈവമേ;- പൊന്നൊ... 3 എന്നുടെ ക്രിയകൾ നിൻനാമ-മേന്മയ്ക്കയ് എന്നാളും തീരുമാറാകണേ മന്നിതിന്മോഹങ്ങളൊന്നിലുമെൻ മനം മങ്ങിമയങ്ങാതെ കാക്കണേ;- പൊന്നൊ... 4 ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നു നന്നായി ജീവിപ്പാറാകണേ നീ കൃപ തന്നെന്നെ ആശീർവദിക്കണം ഇന്നന്ത്യത്തോളമെൻ ദൈവമേ;- പൊന്നൊ... നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെ: എന്ന രീതി

Related Songs